പ്രായ തട്ടിപ്പ് നടത്തിയിട്ടുണ്ടെങ്കില്‍ തുറന്ന് പറയൂ, ശിക്ഷ ഒഴിവാക്കൂ – ബിസിസിഐ

Sports Correspondent

ഇന്ത്യന്‍ പ്രാദേശിക താരങ്ങളോട് പ്രായ തട്ടിപ്പ് നടത്തിയിട്ടുണ്ടെങ്കിലും കുറ്റ സമ്മതം നടത്തുവാന്‍ ആവശ്യപ്പെട്ട് ബിസിസിഐ. തങ്ങളുടെ ശരിയായ ജനന തീയ്യതിയുടെ റെക്കോര്‍ഡുമായി സെപ്റ്റംബര്‍ 15ന് മുമ്പ് തങ്ങള്‍ക്ക് കത്ത് വഴിയോ ഇമെയില്‍ വഴിയോ അറിയിക്കണം എന്നാണ് ബിസിസിഐ ആവശ്യപ്പെട്ടത്.

സ്വമേധയാ തെറ്റ് സമ്മതിച്ച് മുന്നോട്ട് വരുന്നവര്‍ക്ക് എതിരെ നടപടിയുണ്ടാകില്ലെന്നും ബിസിസിഐ അറിയിച്ചിട്ടുണ്ട്. ഇത്തരത്തില്‍ മുന്നോട്ട് വരാതെ കുറ്റം ചെയ്തുവെന്ന് കണ്ടെത്തുന്നവര രണ്ട് വര്‍ഷത്തേക്ക് വിലക്കുമെന്നാണ് ബിസിസിഐ അറിയിച്ചത്. വിലക്ക് അവസാനിച്ചാലും ഇവര്‍ക്ക് യാതൊരു തരത്തിലുള്ള ഏജ് ഗ്രൂപ്പ് ടൂര്‍ണ്ണമെന്റുകളിലും കളിക്കാനാകില്ലെന്നും ബിസിസിഐ അറിയിച്ചിട്ടുണ്ട്.