‘ബാസ്ബോൾ’ എന്നത് തങ്ങളുടെ ടീമിൻ്റെ മാനസികാവസ്ഥയാണെന്നും മത്സര സാഹചര്യം എന്തുതന്നെയായാലും വിജയം നേടുമെന്ന വിശ്വാസം ഈ ടാക്ടിക്സിൽ താരങ്ങൾക്ക് ഉണ്ടെന്നും സ്റ്റോക്സ് കണക്കാക്കി.
“എല്ലാവരും പറയുന്നു, ‘എന്താണ് ബാസ്ബോൾ?’ ഇത് ഞങ്ങളുടെ മാനസികാവസ്ഥയാണ്, ഞങ്ങൾ കളിക്കുന്ന രീതിയാണ്. കളിക്കളത്തിൽ നിൽക്കുമ്പോൾ കളിയിൽ ഞങ്ങൾ പിന്നിലാണെന്ന് ചിന്തിക്കാൻ ഈ സമീപനം ഉള്ളത് കൊണ്ട് നിങ്ങൾക്ക് കഴിയില്ല, അങ്ങനെ ആണെങ്കിൽ പോലും.”സ്റ്റോക്സ് ബിബിസിയോട് പറഞ്ഞു.
തോൽവി നേരിട്ടെങ്കിലും, ഇംഗ്ലണ്ട് ചേസിനെ സമീപിക്കാൻ ആഗ്രഹിച്ചത് ഇങ്ങനെ തന്നെയാണെന്ന് സ്റ്റോക്സ് പരാമർശിച്ചു. “വ്യക്തമായും തോൽക്കുന്നത് നിരാശാജനകമാണ്, ഞങ്ങൾ എല്ലായ്പ്പോഴും ഇവിടെ വന്ന് വിജയിക്കാൻ ആഗ്രഹിക്കുന്നു, പക്ഷേ ഞങ്ങൾ ഈ സമീപനം മാറ്റില്ല.” സ്റ്റോക്സ് പറഞ്ഞു.