ബെൻ സ്റ്റോക്‌സിനും ഹെഡ് കോച്ച് ബ്രണ്ടൻ മക്കല്ലത്തിനും കീഴിൽ ബാസ്ബോൾ ശൈലിയിൽ കളിക്കാനുള്ള ആഗ്രഹം കൊണ്ടാണ് ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരികെ വന്നത് എന്ന് മൊയീൻ അലി. വരാനിരിക്കുന്ന ആഷസ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളുടെ ഭാഗമാകാൻ വേണ്ടിയാണ് വിരമിക്കൽ പ്രഖ്യാപിച്ച് മൊയീൻ അലി എത്തിയത്.
ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് രണ്ട് ടെസ്റ്റുകളിൽ നിന്ന് ജാക്ക് ലീച്ചിന് പകരക്കാരനായാണ് മൊയീൻ അലിയെ ലൊണ്ടു വന്നത്. മൊയീൻ അവസാനമായി ഒരു ടെസ്റ്റ് മത്സരം കളിച്ചത് 2021 സെപ്റ്റംബറിൽ ആയിരുന്നു.
“ഇത് ആഷസ് ആണ്, അതിന്റെ ഭാഗമാകുന്നത് അതിശയകരമാണ്. ഇപ്പോൾ ഇംഗ്ലണ്ട് കളിക്കുന്ന ആവേശകരമായ ക്രിക്കറ്റ്. ഞാൻ മുമ്പ് കളിക്കുമ്പോൾ അത് ഉണ്ടായിരുന്നു എങ്കിൽ എന്ന് ആഗ്രഹഹിച്ചു പോവുകറയാണ്” ഇംഗ്ലണ്ടിന്റെ ആക്രമണ ശൈലിയെ കുറിച്ച് മൊയിൻ അലി സ്കൈ സ്പോർട്സിനോട് പറഞ്ഞു.
“ഞാൻ ഒഴുക്കിനൊപ്പം പോകുന്ന ആളാണ്. ഇപ്പോൾ ഇത് ഈ രണ്ട് ഗെയിമുകൾ മാത്രമാണ് ഇപ്പോൾ ലക്ഷ്യം. അതിനാൽ എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം,” അദ്ദേഹം കൂട്ടിച്ചേർത്തു.