കളിച്ച 9 ടെസ്റ്റിൽ ആകെ ജയിച്ചത് 3!! വിമർശനങ്ങൾ ഏറ്റു വാങ്ങി ബാസ്ബോൾ

Newsroom

ഇംഗ്ലണ്ടിന്റെ ബാസ്ബോൾ യുഗം അകാലത്തിൽ അവസാനിക്കുമോ എന്ന ചർച്ചകൾ ആണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത്. ഇന്നലെ ഇന്ത്യയോട് മൂന്നാം തവണയും പരാജയപ്പെട്ട് പരമ്പര നഷ്ടപ്പെട്ടതോടെ ബാസ്ബോൾ എന്ന ഇംഗ്ലണ്ടിന്റെ പുതിയ ടെസ്റ്റ് ശൈലി ഉപേക്ഷിക്കണം എന്ന ആവശ്യം ഉയരുകയാണ്. ഈ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിൽ ഇംഗ്ലണ്ടിന്റെ റെക്കോർഡ് വളരെ മോശമാണ്.

ബാസ്ബോൾ 24 02 27 10 41 49 549

അവർ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ടേബിളിൽ ഇപ്പോൾ എട്ടാം സ്ഥാനത്താണ്. 19.44 മാത്രമാണ് അവരുടെ വിജയ ശതമാനം. 9 മത്സരങ്ങൾ ഇതുവരെ കളിച്ച ഇംഗ്ലണ്ട് ആകെ ജയിച്ചത് മൂന്ന് ടെസ്റ്റ് മത്സരങ്ങൾ. ആകെ അഞ്ചു മത്സരങ്ങൾ പരാജയപ്പെട്ടു. 2 എണ്ണം ഓസ്ട്രേലിയക്ക് എതിരെയും 3 എണ്ണം ഇന്ത്യക്ക് എതിരെയും.

ബാസ്ബോൾ ക്രിക്കറ്റ് ആരാധകർക്ക് ടെസ്റ്റ് മത്സരങ്ങൾ ആവേശകരമാക്കി മാറ്റുന്നുണ്ട് എങ്കിലും മികച്ച റിസൾട്ട് ഇല്ല എന്നത് സ്റ്റോക്സിനെയും മക്കല്ലത്തെയും പ്രതിരോധത്തിൽ ആക്കുകയാണ്.