വെളിച്ചത്തിനടിയിൽ ബാറ്റ് ചെയ്യുകയെന്നത് ബാറ്റ്സ്മാൻമാർക്ക് കനത്ത വെല്ലുവിളിയാണെന്ന് ഇന്ത്യൻ ബാറ്സ്മാന്മാരായ അജിങ്കെ രഹാനെയും ചേതേശ്വർ പുജാരയും. ബംഗ്ലാദേശിനെതിരായ ഡേ നൈറ്റ് ടെസ്റ്റിന്റെ രണ്ടാം ദിവസം സംസാരിക്കുകയായിരുന്നു. മത്സരത്തിൽ അജിങ്കെ രഹാനെ 51 റൺസും പൂജാര 55 റൺസ്‌മെടുത്ത് പുറത്തായിരുന്നു.
സന്ധ്യ നേരത്ത് ബാറ്റ് ചെയ്യുകയെന്നത് കനത്ത വെല്ലുവിളിയാണെന്ന് രഹാനെയും പൂജാരയു അഭിപ്രായപ്പെട്ടു. ആദ്യ സെഷനിൽ പന്ത് അനായാസം ബാറ്റിലേക്ക് വരുമെന്നും എന്നാൽ മഞ്ഞ് വീഴ്ച തുടങ്ങുന്നതോടെ കളിക്കുന്ന രീതി മാറ്റണമെന്നും രഹാനെ അഭിപ്രായപ്പെട്ടു.
കൊൽക്കത്തയിൽ നടക്കുന്ന ഡേ നൈറ്റ് ടെസ്റ്റിൽ ഇന്നിംഗ്സ് തോൽവി ഒഴിവാക്കാൻ നിലവിൽ ബംഗ്ളദേശ് പൊരുതുകയാണ്. നാല് വിക്കറ്റ് മാത്രം ശേഷിക്കെ ഇന്നിംഗ്സ് തോൽവി ഒഴിവാക്കാൻ ബംഗ്ലാദേശിന് 89 റൺസ് കൂടി വേണം.