നേപ്പാളിന് ആദ്യ പരാജയം, ബാസ് ഡി ലീഡിന്റെ തകര്‍പ്പന്‍ ഇന്നിംഗ്സിന്റെ ബലത്തില്‍ നെതര്‍ലാണ്ട്സിന് വിജയം

Basdeeleede
- Advertisement -

ത്രിരാഷ്ട്ര ടി20 പരമ്പരയിലെ നാലാം മത്സരത്തില്‍ നേപ്പാളിന് തോല്‍വിയേറ്റ് വാങ്ങി. ടീം കളിക്കുന്ന മൂന്നാമത്തെ മത്സരത്തില്‍ ടീമിന്റെ അപരാജിത കുറിപ്പിന് നെതര്‍ലാണ്ട്സ് അവസാനം കുറിയ്ക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത നേപ്പാള്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സ് നേടിയപ്പോള്‍ നെതര്‍ലാണ്ട്സ് 7 വിക്കറ്റ് നഷ്ടത്തില്‍ 3 പന്ത് അവശേഷിക്കെ ലക്ഷ്യം സ്വന്തമാക്കി.

കുശല്‍ ഭുര്‍ട്ടല്‍(62), ദീപേന്ദ്ര സിംഗ്(60) എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗിനൊപ്പം ആസിഫ് ഷെയ്ഖ്(20), സോംപാല്‍ കമി(21*) എന്നിവരുടെ ബാറ്റിംഗ് മികവാണ് നേപ്പാളിനെ 206 റണ്‍സിലേക്ക് എത്തിച്ചത്. നെതര്‍ലാണ്ട്സിന് വേണ്ടി വിവിയന്‍ കിംഗ്മയും പീറ്റര്‍ സീലാറും രണ്ട് വീതം വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ നെതര്‍ലാണ്ട്സിന് വേണ്ടി ബാസ് ഡി ലീഡ് 42 പന്തില്‍ പുറത്താകാതെ 81 റണ്‍സ് നേടിയപ്പോള്‍ 55 റണ്‍സ് നേടിയ ബെന്‍ കൂപ്പര്‍, 31 റണ്‍സ് നേടിയ ക്യാപ്റ്റന്‍ പീറ്റര്‍ സീലാര്‍ എന്നിവര്‍ നെതര്‍ലാണ്ട്സിന്റെ വിജയം ഉറപ്പാക്കി. നേപ്പാളിന് വേണ്ടി സന്ദീപ് ലാമിച്ചാനെ 4 വിക്കറ്റ് നേടിയെങ്കിലും ടീമിന്റെ വിജയം ഉറപ്പാക്കുവാന്‍ ഈ പ്രകടനത്തിന് സാധിച്ചില്ല.

Advertisement