220 റൺസ് വിജയവുമായി ബംഗ്ലാദേശ്

Sports Correspondent

സിംബാബ്‍വേയ്ക്കെതിരെ 220 റൺസ് വിജയവുമായി ബംഗ്ലാദേശ്. സിംബാ‍ബ്‍വേയുടെ ഇന്നിംഗ്സ് 256 റൺസിന് അവസാനിപ്പിച്ചാണ് ബംഗ്ലാദേശിന്റെ വിജയം. മെഹ്ദി ഹസനും ടാസ്കിന്‍ അഹമ്മദും നാല് വീതം വിക്കറ്റ് നേടിയാണ് സിബാബ്‍വേയെ പുറത്താക്കിയത്.

52 റൺസ് നേടിയ ഡൊണാള്‍ഡ് ടിരിപാനോയും 30 റൺസ് നേടി പുറത്താകാതെ നിന്ന ബ്ലെസ്സിംഗ് മുസറബാനിയും മാത്രമാണ് ആതിഥേയര്‍ക്കായി അഞ്ചാം ദിവസം ചെറുത്ത്നില്പ് നടത്തിയത്. 92 റൺസ് നേടിയ ക്യാപ്റ്റന്‍ ബ്രണ്ടന്‍ ടെയിലറാണ് ടീമിന്റെ രണ്ടാം ഇന്നിംഗ്സിലെ ടോപ് സ്കോറര്‍.