ലക്ഷ്യം എട്ടോവറിൽ 104 റൺസ്, ബംഗ്ലാദേശിന് 22 റൺസ് വിജയം

Sports Correspondent

Updated on:

മഴ കാരണം ബംഗ്ലാദേശിനെതിരെ അയര്‍ലണ്ടിന്റെ ടി20 ലക്ഷ്യം എട്ടോവറിൽ 104 റൺസായി പുതുക്കിയപ്പോൾ 5 വിക്കറ്റ് നഷ്ടത്തിൽ 81 റൺസ് മാത്രം നേടി അയര്‍ലണ്ട്. ഇതോടെ 22 റൺസ് വിജയം ബംഗ്ലാദേശ് സ്വന്തമാക്കി. ഗാരെത് ഡെലാനി 14 പന്തിൽ 21 റൺസ് നേടിയപ്പോള്‍ ഹാരി ടെക്ടർ 19 റൺസും പോള്‍ സ്റ്റിര്‍ലിംഗ് 17 റൺസും നേടിയാണ് അയര്‍ലണ്ടിനായി പൊരുതി നോക്കിയത്.

ടാസ്കിന്‍ അഹമ്മദ് 4 വിക്കറ്റ് നേടി ബംഗ്ലാദേശ് ബൗളിംഗിൽ തിളങ്ങി.