അടുത്ത വർഷം മാർച്ചിൽ നടക്കുന്ന ഏഷ്യൻ ഇലവൻ – ലോക ഇലവൻ ടി20 പോരാട്ടത്തിന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയടക്കം 7 ഇന്ത്യൻ താരങ്ങളെ വിട്ടുതരണമെന്ന ആവശ്യവുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. 2020 മാർച്ച് 18നും 21നും രണ്ട് ടി20 മത്സരങ്ങൾ നടത്താനാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ശ്രമിക്കുന്നത്.
ഇതിന് വേണ്ടി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഇന്ത്യൻ താരങ്ങളായ വിരാട് കോഹ്ലി, മഹേന്ദ്ര സിങ് ധോണി, രോഹിത് ശർമ്മ, ജസ്പ്രീത് ബുംറ, ഹർദിക് പാണ്ട്യ, ഭുവനേശ്വർ കുമാർ, രവീന്ദ്ര ജഡേജ എന്നിവരെ വിട്ടുതരണമെന്ന ആവശ്യവുമായി ബി.സി.സി.ഐയെ സമീപിച്ചത്.
ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പിൽ സെമി ഫൈനലിൽ ഇന്ത്യ ന്യൂസിലാൻഡിനോട് തോറ്റതിന് ശേഷം ധോണി ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടില്ല. വെസ്റ്റിൻഡീസിനെതിരെയുള്ള പരമ്പരയിൽ നിന്ന് സൈനിക ആവശ്യങ്ങളുമായി ബന്ധപ്പെട്ട് വിട്ടുനിന്ന ധോണി തുടർന്ന് നടന്ന സൗത്ത് ആഫ്രിക്ക, ബംഗ്ളദേശ് ടീമുകളുടെ ഇന്ത്യൻ പരമ്പരയിലെ ടീമിലും ഇടം നേടിയിരുന്നില്ല.