413 റൺസ് ലക്ഷ്യം തേടിയിറങ്ങിയ ബംഗ്ലാദേശിന് മൂന്ന് വിക്കറ്റ് നഷ്ടം

Sports Correspondent

പോര്‍ട്ട് എലിസബത്തിൽ തോല്‍വിയിലേക്ക് തുറിച്ച് നോക്കി ബംഗ്ലാദേശ് മൂന്നാം ദിവസം അവസാനിപ്പിച്ചു. ആദ്യ ഇന്നിംഗ്സിൽ ടീം 217 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ ദക്ഷിണാഫ്രിക്ക തങ്ങളുടെ രണ്ടാം ഇന്നിംഗ്സ് 176/6 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്ത് എതിരാളികള്‍ക്ക് 413 റൺസ് വിജയ ലക്ഷ്യം നല്‍കുകയായിരുന്നു.

ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സിൽ സാരെൽ ഇര്‍വി(41). ടെംബ ബാവുമ(30), കൈൽ വെറെയന്നേ( 39*) എന്നിവര്‍ തിളങ്ങിയപ്പോള്‍ തൈജുൽ ഇസ്ലാം മൂന്നും മെഹ്ദി ഹസന്‍ രണ്ടും വിക്കറ്റ് ബംഗ്ലാദേശിനായി നേടി.

കേശവ് മഹാരാജ് രണ്ടും സൈമൺ ഹാര്‍മര്‍ ഒരു വിക്കറ്റും നേടിയപ്പോള്‍ തമീം ഇക്ബാല്‍, മഹമ്മുദുള്‍ ഹസന്‍ ജോയ്, നജ്മുള്‍ ഹൊസൈന്‍ ഷാന്റോ എന്നിവരുടെ വിക്കറ്റുകളാണ് ബംഗ്ലാദേശിന് രണ്ടാം ഇന്നിംഗ്സിൽ നഷ്ടമായത്.