ലീഡ് 400ന് മേലെ, ശ്രീലങ്കയ്ക്ക് രണ്ടാം ഇന്നിംഗ്സില്‍ 6 വിക്കറ്റ് നഷ്ടം

Sports Correspondent

ബംഗ്ലാദേശിനെതിരെയുള്ള ശ്രീലങ്കയുടെ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ 6 വിക്കറ്റ് നഷ്ടം. മത്സരത്തില്‍ 414 റണ്‍സിന്റെ ലീഡാണ് ടീമിന് ഉള്ളത്. നാലാം ദിവസം ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ 172/6 എന്ന നിലയിലാണ് ബംഗ്ലാദേശ്.

66 റണ്‍സ് നേടിയ ദിമുത് കരുണാരത്നേയാണ് ശ്രീലങ്കയുടെ ടോപ് സ്കോറര്‍. ധനന്‍ജയ ഡി സില്‍വ 41 റണ്‍സ് നേടി. 23 റണ്‍സുമായി നിരോഷന്‍ ഡിക്ക്വെല്ലയാണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്.

ബംഗ്ലാദേശിന് തൈജുല്‍ ഇസ്ലാമിന് മൂന്ന് വിക്കറ്റും മെഹ്ദി ഹസന്‍ രണ്ട് വിക്കറ്റും നേടി.