അഫ്ഗാനിസ്ഥാനെതിരെയുള്ള ഒരു ടെസ്റ്റ് മത്സരം കുറച്ച് ബംഗ്ലാദേശ്

Sports Correspondent

അഫ്ഗാനിസ്ഥാനെതിരെയുള്ള പര്യടനത്തിൽ നിന്ന് ഒരു ടെസ്റ്റ് മത്സരം വെട്ടിക്കുറിച്ച് ബംഗ്ലാദേശ്. ആദ്യം രണ്ട് ടെസ്റ്റും മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളും അടങ്ങിയ പര്യടനം ആണ് ബംഗ്ലാദേശ് ബോര്‍ഡ് പ്ലാന്‍ ചെയ്തതെങ്കിലും അതിൽ നിന്ന് ഒരു ടെസ്റ്റ് മത്സരം വെട്ടിക്കുറയ്ക്കുകയായിരുന്നു.

ഏകദിന ലോകകപ്പ് വരുന്നതിനാൽ തന്നെ വൈറ്റ് ബോള്‍ ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നതിനാലാണ് ഈ തീരുമാനം എന്ന് ബിസിബി ക്രിക്കറ്റ് ഓപ്പറേഷന്‍ ചെയര്‍മാന്‍ ജലാല്‍ യൂനുസ് വ്യക്തമാക്കി.