ബംഗ്ലാദേശില്‍ ക്രിക്കറ്റിന്റെ സാധ്യത ഇപ്പോള്‍ തീരെ ഇല്ലെന്ന് പറഞ്ഞ് ബോര്‍ഡ് പ്രസിഡന്റ് നസ്മുള്‍ ഹസന്. കോവിഡ് വാക്സിന് വരുന്നത് വരെയോ അല്ലെങ്കില്‍ ഇപ്പോളത്തെ സ്ഥിതി മെച്ചപ്പെടുന്നത് വരെയോ ക്രിക്കറ്റിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും ആകില്ലെന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ പറയുന്നത്.
ഡിസംബര്‍-ജനുവരി സമയത്ത് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് നടത്താനാകുമെന്നാണ് ആദ്യം ബംഗ്ലാദേശ് കരുതിയത്. എന്നാലിപ്പോള്‍ വാക്സിന് വന്നെത്തി സ്ഥിതി മെച്ചപ്പെട്ടാലും ഡിസംബറില്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് നടക്കുമെന്ന് യാതൊരുവിധ പ്രതീക്ഷയുമില്ലെന്നാണ് ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കിയത്.
വാക്സിന് എത്തിയാലും ട്രയല്‍ കഴിഞ്ഞ് ആളുകള്‍ അത് ഉപയോഗിച്ച് വിജയകരമായി എന്ന് ഉറപ്പാക്കി വരുവാന്‍ തന്നെ ഒരു സമയം എടുക്കുമെന്നും നസ്മുള്‍ ഹസന് വ്യക്തമാക്കി. അത് കൂടാതെ വിദേശ താരങ്ങളെ ടൂര്‍ണ്ണമെന്റിന് എത്തിക്കാനാകുമോ എന്നതിലും അവ്യക്തത നിലനില്‍ക്കുന്നുണ്ടെന്ന് ബോര്‍ഡ് പ്രസിഡന്റ് അഭിപ്രായപ്പെട്ടു.