ബംഗ്ലാദേശിന് സിംബാബ്‍വേയിൽ ഒരു ദിവസത്തെ ക്വാറന്റീൻ മാത്രം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

സിംബാബ്‍വേ പര്യടനത്തിനായി എത്തുന്ന ബംഗ്ലാദേശിന് ഒരു ദിവസത്തെ ക്വാറന്റീന്‍ മാത്രം. സിംബാബ്‍വേയിൽ ഒരു ടെസ്റ്റിനും മൂന്ന് ഏകദിനങ്ങളിലും ടി20 മത്സരങ്ങളിലുമാണ് ബംഗ്ലാദേശ് കളിക്കുക. ആദ്യ ടെസ്റ്റിന് മുമ്പ് ഒരു സന്നാഹ മത്സരം കളിക്കുവാന്‍ ഇത് ബംഗ്ലാദേശിനെ തുണയ്ക്കും. 29 ജൂണിൽ സിംബാബ്‍വേയിൽ എത്തുന്ന ബംഗ്ലാദേശ് ഒരു ദിവസത്തെ ക്വാറന്റീന്‍ മാത്രം ഇരുന്നാൽ മതിയെന്ന് സിംബാബ്‍വേ അധികാരികൾ സമ്മതിയ്ക്കുകയായിരുന്നു.

ആ ഒരു ദിവസത്തെ ക്വാറന്റീനിന് ശേഷം ബംഗ്ലാദേശ് സാധാരണ രീതിയിൽ പരിശീലനം നടത്തുമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ഓപ്പറേഷന്‍ ചെയര്‍മാന്‍ അക്രം ഖാന്‍ വ്യക്തമാക്കി. 26 ജൂണിന് അവസാനിക്കുന്ന ധാക്ക പ്രീമിയര്‍ ലീഗിലാണ് ബംഗ്ലാദേശ് താരങ്ങള്‍ ഇപ്പോള്‍ കളിക്കുന്നത്.

ഷെഡ്യൂൾ:

One-off Test – July 7-11, Queen’s Sports Club, Bulawayo

ODIs – July 16, 18, 20, Harare Sports Club (All)

T20Is – July 23, 25, 27, , Harare Sports Club (All)