രണ്ടാം ഇന്നിംഗ്സിലും അയര്‍ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച

Sports Correspondent

ബംഗ്ലാദേശിനെതിരെ ഏക ടെസ്റ്റിന്റെ രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്സിൽ നാല് വിക്കറ്റ് നഷ്ടമായി അയര്‍ലണ്ട്. ആദ്യ ഇന്നിംഗ്സിൽ അയര്‍ലണ്ട് 214 റൺസിന് ഔട്ട് ആയപ്പോള്‍ ബംഗ്ലാദേശ് ബാറ്റിംഗ് 369 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

രണ്ടാം ഇന്നിംഗ്സിൽ 27/4 എന്ന നിലയിൽ രണ്ടാം ദിവസം അവസാനിപ്പിച്ച അയര്‍ലണ്ട് ഇപ്പോളും 128 റൺസ് പിന്നിലാണ്. ബംഗ്ലാദേശിനായി ഷാക്കിബ് അൽ ഹസനും തൈജുൽ ഇസ്ലാമും രണ്ട് വീതം വിക്കറ്റ് നേടി.