ഫീൽഡിങ്ങിൽ പിഴച്ചിട്ടും ബംഗ്ളദേശിനെ എറിഞ്ഞൊതുക്കി ഇന്ത്യ

Staff Reporter

ബംഗ്ളദേശിനെതിരായ രണ്ടാം ടി20യിൽ ഇന്ത്യക്ക് 154 വിജയ ലക്‌ഷ്യം. ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. അവസാന ഓവറുകളിൽ മികച്ച ബൗളിംഗ് പുറത്തെടുത്ത ഇന്ത്യ ബംഗ്ളദേശിനെ 6 വിക്കറ്റിന് 153ൽ ഒതുക്കുകയായിരുന്നു. ഇന്ത്യൻ ഫീൽഡർമാരുടെ പിഴവുകൾ മുതലെടുത്ത് ബംഗ്ലാദേശ് ഓപ്പണർമാർ മികച്ച പ്രകടനമാണ് തുടക്കത്തിൽ നടത്തിയത്. ആദ്യ വിക്കറ്റിൽ തന്നെ 60 റൺസ് കൂട്ടിച്ചേർക്കാൻ ബംഗ്ലാദേശിനായി.

മത്സരത്തിൽ ഒരു തവണ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ക്യാച്ച് കൈവിടുകയും മറ്റൊരു തവണ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് സ്റ്റമ്പിന് മുൻപിൽ കയറി പന്ത് പിടിച്ചത് കൊണ്ട് സ്റ്റമ്പിങ് നിഷേധിക്കുകയും ചെയ്തു. തുടർന്ന് സ്പിന്നർമാർ കളത്തിലിറങ്ങിയതോടെയാണ് ഇന്ത്യക്ക് കാര്യങ്ങൾ അനുകൂലമായത്. വാഷിംഗ്‌ടൺ സുന്ദറും ചാഹലും വിക്കറ്റുകൾ വീഴ്ത്തിയതോടെ ബംഗ്ളദേശ് സ്കോറിന് റേറ്റ് കുറയുകയായിരുന്നു. വാലറ്റത്ത് ഇന്ത്യൻ ബൗളർമാർ മികച്ച പ്രകടനം പുറത്തെടുത്തതോടെ ബംഗ്ളദേശ് സ്കോറിങ് കുറയുകയും ചെയ്തു.

ബംഗ്ളദേശിന് വേണ്ടി 36 റൺസ് എടുത്ത മുഹമ്മദ് നയീമും 30 റൺസ് വീതം എടുത്ത സൗമ സർക്കാരും മഹ്മദുള്ളയും ബംഗ്ളദേശിന്റെ സ്കോറിന് ഉയർത്തി. ഇന്ത്യക്ക് വേണ്ടി ചഹാൽ 2 വിക്കറ്റും ചഹാറും വാഷിങ്ടൺ സുന്ദറും ഖലീലും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.