ടി20 ലോകകപ്പ് വരെ ആഷ്‍വെല്‍ പ്രിന്‍സ് ടീമിനൊപ്പം നില്‍ക്കുമെന്ന പ്രതീക്ഷയുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്

Sports Correspondent

ബംഗ്ലാദേശ് ബാറ്റിംഗ് കൺസള്‍ട്ടന്റ് ആയ ആഷ്‍വെല്‍ പ്രിന്‍സിന്റെ കരാര്‍ പുതുക്കുവാന്‍ അദ്ദേഹം തയ്യാറാകുമെന്ന പ്രതീക്ഷയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ടി20 ലോകകപ്പ് വരെയെങ്കിലും ടീമിനൊപ്പം തുടരുമെന്നാണ് ബോര്‍ഡ് പ്രതീക്ഷിക്കുന്നത്.

ഈ ഘട്ടത്തിൽ പുതിയ ഒരു ബാറ്റിംഗ് കോച്ചിനെ കണ്ടെത്തുക പ്രയാസകരമാണെന്നും അദ്ദേഹവുമായി ചര്‍ച്ച നടത്തി കരാര്‍ പുതുക്കുവാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ഓപ്പറേഷന്‍സ് ചെയര്‍മാന്‍ അക്രം ഖാന്‍ വ്യക്തമാക്കി.

ജൂണിലാണ് ബാറ്റിംഗ് കൺസള്‍ട്ടന്റായി പ്രിന്‍സിനെയും സ്പിന്‍ കൺസള്‍ട്ടന്റായി രംഗന ഹെരാത്തിനെയും ബംഗ്ലാദേശ് ബോര്‍ഡ് കരാറിലെത്തിച്ചത്. ഇതിൽ ഹെരാത്തിന്റെ കരാര്‍ ടി20 ലോകകപ്പ് വരെയാണ്. പ്രിന്‍സിന്റേത് സിംബാബ്‍വേ പരമ്പര വരെയും ആയിരുന്നു.