ബംഗ്ലാദേശ് പേസര്‍ ഹസന്‍ മഹമ്മൂദ് ന്യൂസിലാണ്ടിനെതിരെ ടി20യില്‍ കളിക്കില്ല

Sports Correspondent

ബംഗ്ലാദേശ് പേസര്‍ ഹസന്‍ ന്യൂസിലാണ്ടിനെതിരെയുള്ള ടി20 പരമ്പരയില്‍ കളിക്കില്ല. താരം ഫിറ്റ്നെസ്സ് വീണ്ടെടുക്കുന്നതില്‍ പരാജയപ്പെട്ടതിനാല്‍ തന്നെ നാട്ടിലേക്ക് മടങ്ങുകയാണെന്നാണ് ലഭിയ്ക്കുന്ന വിവരം. താരത്തിന് ആദ്യ ഏകദിനത്തിനിടെയാണ് പരിക്കേറ്റത്. 21 വയസ്സുകാരന്‍ താരത്തിന് പിന്നീട് പരിശീലനത്തില്‍ പോലും പങ്കെടുക്കാനായില്ലെന്നും താരം ഏകദിന ക്യാപ്റ്റന്‍ തമീം ഇക്ബാലിനൊപ്പം ധാക്കയിലേക്ക് മടങ്ങുകയാണെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് തങ്ങളുടെ പ്രസ്താവനയില്‍ പറഞ്ഞു.

താരത്തിനെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് മെഡിക്കല്‍ ടീമിന്റെ നീരീക്ഷണത്തില്‍ സുഖം പ്രാപിക്കുവാനുള്ള നടപടികളിലൂടെ കൊണ്ടു പോകുമെന്നും പത്രക്കുറിപ്പില്‍ പറഞ്ഞു. തമീം ഇക്ബാല്‍ വ്യക്തിപരമായ കാരണങ്ങളാലാണ് ടി20 പരമ്പരയില്‍ നിന്ന് വിട്ട് നില്‍ക്കുന്നത്.