ഇംഗ്ലണ്ടിനെതിരെ മൂന്നാം ഏകദിനത്തിൽ ബാറ്റിംഗ് തിരഞ്ഞെടുത്ത് ബംഗ്ലാദേശ്. ആദ്യ രണ്ട് മത്സരങ്ങളിലും ബംഗ്ലാദേശ് പരാജയപ്പെട്ടിരുന്നു. ധാക്കയിൽ നിന്ന് മാറി ചട്ടോഗ്രാമിലാണ് ഈ മത്സരം നടക്കുന്നത്.
വൈറ്റ് വാഷ് ലക്ഷ്യമാക്കിയാണ് ഇംഗ്ലണ്ട് ഇന്ന് രംഗത്തിറങ്ങുന്നത്. ഇംഗ്ലണ്ടിനായി രെഹാന്‍ അഹമ്മദ് തന്റെ ഏകദിന അരങ്ങേറ്റം നടത്തുകയാണ്. വിൽ ജാക്സിന് പരിക്കേറ്റതാണ് അഹമ്മദിന് അവസരമായി മാറിയത്.
ബംഗ്ലാദേശ്: Tamim Iqbal(c), Litton Das, Najmul Hossain Shanto, Mushfiqur Rahim(w), Shakib Al Hasan, Mahmudullah, Afif Hossain, Mehidy Hasan Miraz, Taijul Islam, Ebadot Hossain, Mustafizur Rahman
ഇംഗ്ലണ്ട്: Jason Roy, Philip Salt, Dawid Malan, James Vince, Jos Buttler(w/c), Sam Curran, Moeen Ali, Chris Woakes, Rehan Ahmed, Adil Rashid, Jofra Archer