ബൗളിംഗിലെ തിളക്കം ബാറ്റിംഗില്‍ നേടാനാകാതെ സിംബാബ്‍വേ

ബൗളര്‍മാര്‍ ബംഗ്ലാദേശിനെ എറിഞ്ഞു പിടിച്ചുവെങ്കിലും ബാറ്റ്സ്മാന്മാരുടെ നിരാശാജനകമായ പ്രകടനം സിംബാബ്‍വേയ്ക്ക് തിരിച്ചടിയായി. 216 റണ്‍സിനു സിംബാബ്‍വേയെ നില നിര്‍ത്തുവാനായെങ്കിലും ബൗളര്‍മാരുടെ മികവ് ബാറ്റ്സ്മാന്മാര്‍ക്ക് തിളങ്ങാനായില്ല. 36.3 ഓവറില്‍ 125 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 39 റണ്‍സ് നേടിയ സിക്കന്ദര്‍ റാസയാണ് സിംബാബ്‍വേയുടെ ടോപ് സ്കോറര്‍. 91 റണ്‍സിന്റെ ജയമാണ് ബംഗ്ലാദേശ് ഇന്ന് സ്വന്തമാക്കിയത്.

ബംഗ്ലാദേശിനായി മൂന്ന് വിക്കറ്റുമായി ഷാകിബ് അല്‍ ഹസന്‍ ബൗളിംഗ് നിരയെ നയിച്ചു. മഷ്റഫേ മൊര്‍തസ, സുനമുല്‍ ഇസ്ലാം, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ബാറ്റിംഗ് നിരയില്‍ തമീം ഇക്ബാല്‍(76), ഷാകിബ് അല്‍ ഹസന്‍(51) എന്നിവരാണ് അര്‍ദ്ധ ശതകങ്ങളോടു കൂടി ടീം സ്കോര്‍ ഭേദപ്പെട്ട നിലയില്‍ എത്തിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version