ബംഗ്ലാദേശ് എ ടീമില്‍ ഇടം പിടിച്ച് മോമിനുള്‍ ഹക്ക്, സൗമ്യ സര്‍ക്കാര്‍

Sports Correspondent

അയര്‍ലണ്ട് എ-യ്ക്കെതിരെ ഓഗസ്റ്റ് ഒന്നിനു ആരംഭിക്കുന്ന ഏകദിന പരമ്പരയില്‍ മോമിനുള്‍ ഹക്കു് ബംഗ്ലാദേശ് എ ടീമിനെ നയിക്കും. ടീമില്‍ ഇടം പിടിച്ച സൗമ്യ സര്‍ക്കാര്‍ ബംഗ്ലാദേശ് എയുടെ ടി20 മത്സരങ്ങളില്‍ ടീമിനെ നയിക്കും. വിന്‍ഡീസിനെതിരെ ടെസ്റ്റ് പരമ്പരയില്‍ കളിച്ച താരമാണ് മോമിനുള്‍. എന്നാല്‍ അവിടെ കാര്യമായ പ്രഭാവമുണ്ടാക്കുവാന്‍ താരത്തിനായില്ല.

അതേ സമയം സൗമ്യ സര്‍ക്കാര്‍ ബംഗ്ലാദേശിനായി 2018ല്‍ ഒരേ ഒരു ടി20 മത്സരം മാത്രമേ കളിച്ചിട്ടുള്ളു. ഫോം നഷ്ടമായ താരത്തിനു വീണ്ടും ഫോമിലേക്ക് തിരിച്ചെത്തുവാനുള്ള അവസരമാണ് അയര്‍ലണ്ടിനെതിരെ ലഭിക്കുക.

സ്ക്വാഡ്: സൗമ്യ സര്‍ക്കാര്‍, നസ്മുള്‍ ഹുസൈന്‍ ഷാന്റോ, ഫസല്‍ മഹമൂദ് റബ്ബി, മോമിനുള്‍ ഹക്കി, അഫിഫ് ഹൊസൈന്‍, സയ്യദ് ഖലീദ് അഹമ്മദ്, ഷരീഫുള്‍ ഇസ്ലാം, അല്‍ അമീന്‍(ജൂനിയര്‍), സാക്കിര്‍ ഹസന്‍, നയീം ഹസന്‍, സന്‍സുമല്‍ ഇസ്ലാം, ഖുവാസി നുറൂള്‍ ഹസന്‍ സോഹന്‍. ഷൈഫ് ഉദ്ദീന്‍, മിസ്നാര്‍ റഹ്മാന്‍, സൈഫ് ഹസന്‍, ടാസ്കിന്‍ അഹമ്മദ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial