കീപ്പ് ചെയ്യാൻ ഫിറ്റ് അല്ലായെങ്കിൽ രാഹുലിനെ കളിപ്പിക്കരുത് എന്ന് ബംഗാർ

Newsroom

Picsart 23 08 25 23 53 20 886
Download the Fanport app now!
Appstore Badge
Google Play Badge 1

കീപ്പിംഹ് ചെയ്യാനുള്ള ഫിറ്റ്‌നസ് ഇല്ലായെങ്കിൽ കെഎൽ രാഹുലിനെ ആദ്യ ഇലവനിൽ ഇന്ത്യ കളിപ്പിക്കരുത് എന്ന് മുൻ ഇന്ത്യൻ ഓൾറൗണ്ടർ സഞ്ജയ് ബംഗാർ. ഏഷ്യാ കപ്പിനുള്ള ഇന്ത്യയുടെ 17 അംഗ ടീമിൽ കെ എൽ രാഹുലിനെ തിരഞ്ഞെടുത്തു എങ്കിലും താരത്തിന് പരിക്ക് ആണെന്ന് ടീം മാനേജ്മെന്റ് പറഞ്ഞിരുന്നു‌.

Picsart 23 08 25 23 53 38 498

“ടീം ഇന്ത്യയുടെ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ആരും ബൗൾ ചെയ്യാത്തതിനാൽ കീപ്പർ ബാറ്ററാണ് ഇന്ത്യക്ക് വേണ്ടത്. എന്നാലെ ബൗളിംഗിൽ ടീമിന് സന്തുലിതാവസ്ഥ വരികയുള്ളൂ. നിങ്ങൾക്ക് 6 ബൗളിംഗ് ഓപ്ഷനുകൾ വേണമെങ്കിൽ നിങ്ങളുടെ ടോപ്പ് 5ൽ ബൗൾ ചെയ്യാൻ കഴിയുന്ന ഒരു കളിക്കാരൻ ഉണ്ടായിരിക്കണം അല്ലെങ്കിൽ ഒരു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനാൻ ഉണ്ടാകണം” ബംഗാർ പറഞ്ഞു.

“കെ എൽ രാഹുൽ ഒരു വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാന്റെ റോൾ ചെയ്യുന്നുവെങ്കിൽ മാത്രമെ അവനെ പ്ലെയിംഗ് ഇലവനിൽ പരിഗണിക്കാവൂ, അങ്ങനെയെങ്കിൽ ടീമിന്റെ സന്തുലിതാവസ്ഥ നിലനിർത്താ! ആകില്ല,” ബംഗാർ സ്റ്റാർ സ്‌പോർട്‌സിനോട് പറഞ്ഞു.

Kl രാഹുൽ ഒരു ബാറ്റ്സ്മാനെന്ന നിലയിൽ ഫിറ്റ് അല്ലെങ്കിൽ, ഇഷാൻ കിഷൻ കളിക്കട്ടെ എന്നും ബംഗാർ പറഞ്ഞു.