ബംഗ്ലാദേശ് ദേശീയ ടീമിന്റെ ഹോം സീരീസ് മീഡിയ റൈറ്റ്സ് സ്വന്തമാക്കി ബാന്‍ ടെക്

Sports Correspondent

മാര്‍ക്കറ്റിംഗ് ഏജന്‍സി ആയ ബാന്‍ ടെക് ബംഗ്ലാദേശ് പുരുഷ സീനിയര്‍ ടീമിന്റെ ഹോം മത്സരങ്ങളുടെ മീഡിയ അവകാശം സ്വന്തമാക്കി. മേയ് 18 2021 മുതല്‍ ഒക്ടോബര്‍ 5 2023വരെയുള്ള മീഡിയ അവകാശങ്ങളാണ് ബാന്‍ ടെക് സ്വന്തമാക്കിയിട്ടുള്ളത്. 19.07 മില്യണ്‍ യുഎസ് ഡോളറിനാണ് കരാര്‍.

ഈ കാലഘട്ടത്തില്‍ ബംഗ്ലാദേശ് 9 പരമ്പരയാണ് നാട്ടില്‍ കളിക്കുവാനിരിക്കുന്നത്. ഇതില്‍ ഏഴ് ടെസ്റ്റുകളും 18 ഏകദിനങ്ങളും 19 ടി20 മത്സരങ്ങളും ഉള്‍പ്പെടും. ബാന്‍ ടെക് വെസ്റ്റിന്‍ഡീസ് ബംഗ്ലാദേശിലെത്തിയപ്പോളുള്ള പരമ്പരയുടെയും ടിവി റൈറ്റ് വാങ്ങിച്ചിരുന്നു. അന്ന് അവര്‍ മാത്രമായിരുന്നും റൈറ്റ്സ് സ്വന്തമാക്കുവാന്‍ രംഗത്തെത്തിയത്.