തകര്‍ന്നടിഞ്ഞ് ബംഗ്ലാദേശ്, ടീമിനെ നൂറ് കടത്തിയത് വാലറ്റക്കാര്‍

Sports Correspondent

പാക്കിസ്ഥാനെതിരെ ആദ്യ ടി20 മത്സരത്തിൽ തകര്‍ന്നടിഞ്ഞ് ബംഗ്ലാദേശിനെ മുന്നോട്ട് നയിച്ചത് വാലറ്റത്തിലെ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശിന് 127 റൺസ് മാത്രമാണ് 7 വിക്കറ്റ് നഷ്ടത്തിൽ നേടാനായത്. ഒരു ഘട്ടത്തിൽ 61/5 എന്ന നിലയിലായിരുന്ന ടീമിനെ നൂറുള്‍ ഹസന്‍ – മഹേദി ഹസന്‍ കൂട്ടുകെട്ടാണ് നൂറിന് അടുത്തേക്ക് എത്തിച്ചത്. ഇരുവരും ചേര്‍ന്ന് 35 റൺസാണ് ആറാം വിക്കറ്റിൽ നേടിയത്.

രണ്ടാം ഓവര്‍ മുതൽ വിക്കറ്റ് നഷ്ടമായ ബംഗ്ലാദേശിന്റെ ടോപ് സ്കോറര്‍ 36 റൺസ് നേടിയ അഫിഫ് ഹൊസൈന്‍ ആയിരുന്നു. നൂറുൽ ഹസന്‍ 28 റൺസ് നേടി. മഹേദി ഹസന്‍ 30 റൺസുമായി പുറത്താകാതെ നിന്നു.

പാക്കിസ്ഥാന് വേണ്ടി ഹസന്‍ അലി മൂന്നും മുഹമ്മദ് വസീം ജൂനിയര്‍ രണ്ടും ഷദബ് ഖാന്‍, ഹസന്‍ അലി, മുഹമ്മദ് നവാസ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.