ഇംഗ്ലണ്ടിന് മുന്നിൽ പിടിച്ച് നിൽക്കാനാകാതെ ബംഗ്ലാദേശ്, 209 റൺസിന് ഓള്‍ഔട്ട്

Sports Correspondent

ധാക്കയിൽ ഇംഗ്ലണ്ടിനെതിരെ ആദ്യ ഏകദിനത്തിൽ 209 റൺസിന് ഓള്‍ഔട്ട് ആയി ബംഗ്ലാദേശ്.
58 റൺസ് നേടിയ നജ്മുള്‍ ഹൊസൈന്‍ ഷാന്റോ ആണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറര്‍. 31 റൺസ് നേടിയ മഹമ്മുദുള്ള ആണ് മറ്റൊരു പ്രധാന സ്കോറര്‍.

2 വീതം വിക്കറ്റ് നേടി ജോഫ്ര ആര്‍ച്ചര്‍, മാര്‍ക്ക് വുഡ്, മോയിന്‍ അലി, ആദിൽ റഷീദ് എന്നിവരാണ് ഇംഗ്ലണ്ട് ബൗളിംഗിനായി തിളങ്ങിയത്.