ഇംഗ്ലണ്ടിനായി കളിക്കില്ല, ഇനി ഗാരി ബാലൻസ് സിംബാബ്‌വെക്ക് വേണ്ടി കളിക്കും

Picsart 22 12 09 16 49 28 775

ഇംഗ്ലണ്ട് ബാറ്റർ ഗാരി ബാലൻസ് തന്റെ കരിയറിൽ ഒരു വലിയ മാറ്റം വരുത്തിയിരിക്കുകയാണ്. ഇംഗ്ലണ്ട് വിട്ട് സിംബാബ്‌വെക്ക് വേണ്ടി കളിക്കാൻ ആണ് ഗാരി ബാലൻസ് തീരുമാനിച്ചിരിക്കുന്നത്‌. സിംബാബ്‌വെ ക്രിക്കറ്റുമായി രണ്ട് വർഷത്തെ കരാറിൽ താരം ഒപ്പുവച്ചു. കഴിഞ്ഞ ആഴ്ച ബാലൻസ് തന്റെ കൗണ്ടി ടീമായ യോർക്ക്ഷെയറും വിട്ടിരുന്നു.

Picsart 22 12 09 16 49 41 728

ബാലൻസ് ഇനി സിംബാബ്‌വെയിൽ ആഭ്യന്തര, അന്താരാഷ്‌ട്ര ക്രിക്കറ്റ് കളിക്കും. 2006 ലെ U19 ലോകകപ്പിൽ ബാലൻസ് സിംബാബ്‌വെയ്‌ക്കായി കളിച്ചിരുന്നു‌. അന്ന്, 137 റൺസ് നേടുകയും അഞ്ച് വിക്കറ്റ് വീഴ്ത്തുകയും ചെയ്തിരുന്നു.

ബാലൻസ് ഇംഗ്ലണ്ടിനായി സീനിയർ തലത്തിൽ 23 ടെസ്റ്റുകളും 16 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. അവസാന അഞ്ച് വർഷമായി ബാലൻസ് ഇംഗ്ലണ്ടിനായി കളിച്ചിട്ടില്ല.