ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിൽ വീണ്ടും തടസ്സം. ആദ്യ ദിവസം മഴ മൂലം നഷ്ടപ്പെട്ട ശേഷം രണ്ടാം ദിവസം വെറും 64.4 ഓവര്‍ മാത്രമാണ് കളി നടന്നത്. ഇന്ത്യയുടെ ഇന്നിംഗ്സ് 146/3 എന്ന നിലയിൽ പുരോഗമിക്കുമ്പോള്‍ മത്സരം വെളിച്ചക്കുറവ് മൂലം നിര്‍ത്തി വയ്ക്കുകയായിരുന്നു. മത്സരത്തിൽ ടോസ് നേടിയ ന്യൂസിലാണ്ട് ഇന്ത്യയോട് ബാറ്റ് ചെയ്യുവാന്‍ ആവശ്യപ്പെടുകയായിരുന്നു.
രോഹിത്തും(34) ശുഭ്മന്‍ ഗില്ലും(28) ചേര്‍ന്ന് ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് നല്‍കിയതെങ്കിലും ആദ്യ സെഷനിൽ തന്നെ ഇരുവരെയും ഇന്ത്യയ്ക്ക് നഷ്ടമായി. ചേതേശ്വര്‍ പുജാരയും വേഗം മടങ്ങിയ ശേഷം വിരാട് കോഹ്ലിയും അജിങ്ക്യ രഹാനെയും ചേര്‍ന്നാണ് ഇന്ത്യന്‍ ഇന്നിംഗ്സ് മുന്നോട്ട് നയിച്ചത്. നാലാം വിക്കറ്റിൽ 58 റൺസാണ് ഇരുവരും ചേര്‍ന്ന് നേടിയത്.
കോഹ്ലി 44 റൺസും അജിങ്ക്യ രഹാനെ 29 റൺസുമാണ് ഇന്ത്യയ്ക്കായി നേടിയത്. ട്രെന്റ് ബോള്‍ട്ട്, കൈൽ ജാമിസൺ, നീല്‍ വാഗ്നര്‍ എന്നിവരാണ് ന്യൂസിലാണ്ടിന്റെ വിക്കറ്റ് നേട്ടക്കാര്‍.