ഫഹീം അഷ്റഫിന് പിന്തുണയുമായി ബാബര്‍ അസം

Sports Correspondent

സിംബാബ്‍വേയ്ക്കെതിരെയുള്ള ആദ്യ ടെസ്റ്റില്‍ മികച്ച പ്രകടനം പുറത്തെടുക്കുവാന്‍ സാധിച്ചില്ലെങ്കിലും പാക്കിസ്ഥാന്‍ ഓള്‍റൗണ്ടര്‍ ഫഹീം അഷ്റഫിന് പിന്തുണയുമായി എത്തി പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം. ആദ്യ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായ ഫഹീമിന് ബൗളിംഗിലും കാര്യമായ പ്രകടനം പുറത്തെടുക്കുവാന്‍ സാധിച്ചിരുന്നില്ല.

ഫഹീം പാക്കിസ്ഥാന്റെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണെന്നും ന്യൂസിലാണ്ടില്‍ ടീമിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത താരമാണെന്നും ബാബര്‍ പറഞ്ഞു. ദക്ഷിണാഫ്രിക്കയിലും മിന്നും പ്രകടനം പുറത്തെടുത്ത താരത്തെ ഒരു മോശം പ്രകടനത്തിന്റെ പേരില്‍ തള്ളിപ്പറയുന്നത് ശരിയല്ലെന്നും ബാബര്‍ പറഞ്ഞു.