മുൽത്താനിൽ ബാബറിന്റെ അര്‍ദ്ധ ശതകത്തിന്റെ ബലത്തിൽ പാക്കിസ്ഥാന്‍

Sports Correspondent

മുൽത്താന്‍ ടെസ്റ്റിന്റെ ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ പാക്കിസ്ഥാന് മേൽക്കൈ. മത്സരത്തിൽ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 281 റൺസിന് അവസാനിപ്പിച്ച ശേഷം പാക്കിസ്ഥാന്‍ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 107 റൺസ് നേടിയിട്ടുണ്ട്.

63 റൺസുമായി ബാബര്‍ അസമും 32 റൺസ് നേടി സൗദ് ഷക്കീലുമാണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്. തുടക്കത്തിൽ തന്നെ ഇമാം ഉള്‍ ഹക്കിനെ നഷ്ടമായ പാക്കിസ്ഥാന് അബ്ദുള്ള ഷഫീക്കിന്റെ(14) വിക്കറ്റ് നഷ്ടമാകുമ്പോള്‍ 51 റൺസായിരുന്നു നേടാനായത്.

പിന്നീട് മൂന്നാം വിക്കറ്റിൽ 56 റൺസ് കൂട്ടുകെട്ടുമായി ബാബര്‍ – സൗദ് കൂട്ടുകെട്ട് കൂടുതൽ നഷ്ടമില്ലാതെ ദിവസം അവസാനിപ്പിക്കുവാന്‍ പാക്കിസ്ഥാനെ സഹായിച്ചു. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറിന് 174 റൺസ് പിന്നിലാണ് പാക്കിസ്ഥാന്‍.