“ഇന്ത്യയെ തോൽപ്പിക്കാൻ താൻ എന്നും ബാബർ അസത്തോടെ പറയാറുണ്ട്”

Newsroom

ഇന്ത്യൻ ടീമിനെ തോൽപ്പിക്കാൻ താൻ എപ്പോഴും ബാബർ അസത്തോട് പറയാറുണ്ട് എന്ന് മുൻ പി സി ബി ചെയർമാൻ റമീസ് രാജ.

ഏത് രാജ്യവും ആധിപത്യം പുലർത്താ‌ ശ്രമിക്കുമ്പോൾ അത് ഒരു പ്രശ്നമാകും. ഇന്ത്യ അങ്ങനെ ചെയ്യുന്നത് കൊണ്ടാണ് ഞങ്ങൾ ഇന്ത്യയ്‌ക്കെതിരായ നിലപാട് സ്വീകരിച്ചത്. റമീസ് രാജ യൂടൂബ് ചാനലിൽ പറഞ്ഞു . “ഞങ്ങളെ വെല്ലുവിളിക്കാൻ അവർ ആരാണ്?” എന്നാകും ഇന്ത്യ ചിന്തിക്കുന്നത്. റമീസ് രാജ പറയുന്നു.

20221227 012558

അതുകൊണ്ടാണ് ഞാൻ ബാബർ അസമിനോട് എന്നും പറയുന്നത് ഇന്ത്യയ്‌ക്കെതിരെ ജയിക്കുക എന്നത് പ്രധാനമാണെന്ന്. നമ്മൾ ഇന്ത്യയോട് ഒപ്പം മുട്ടി നിന്നില്ല എങ്കിൽനമ്മളെ ക്രിക്കറ്റിലെ ഒരു സൂപ്പർ പവറായി കണക്കാക്കില്ല. റമീസ് രാജ പറഞ്ഞു. നമ്മൾ ഇന്ത്യക്ക് മുന്നിൽ ഇത് വീണ്ടും വീണ്ടും തെളിയിക്കേണ്ടതുണ്ട്. അടുത്തിടെ രണ്ടുതവണ ഇന്ത്യയെ ഞങ്ങളെ തോൽപിച്ചിട്ടുണ്ട്. റമീസ് രാജ കൂട്ടിച്ചേർത്തു