ബാബർ അസത്തിന്റെ മികവിൽ പാകിസ്താൻ സൂപ്പർ ലീഗ് എലിമിനേറ്റർ രണ്ടിലേക്ക് മുന്നേറി. ഇന്ന് 184 എന്ന വിജയലക്ഷ്യം പടുത്ത പെഷവാർ ഇസ്ലാമബാദ് യുണൈറ്റഡിനെ 10 റൺസിന് പരാജയപ്പെടുത്തി ആണ് പെഷവാർ സാൽമി ഫൈനലിലേക്ക് മുന്നേറിയത്. ഒരു ഘട്ടത്തിൽ 14 ഓവറിൽ 128ന് 1 എന്ന നിലയിൽ നിന്ന ഇസ്ലാമാബാദ് പിന്നെ തകർന്നടിയുക ആയിരുന്നു. ഇസ്ലാമാബാദിനായി ഹെയ്ല്സ് 37 പന്തിൽ നിന്ന് 57 റൺസും മഖ്സൂദ് 48 പന്തിൽ 60 റൺസും എടുത്തു.
പെഷവാറിനായി ഡെത്ത് ഓവറിൽ സൽമാൻ ഇർഷാദും അമീർ ജമാലും തകർപ്പൻ പ്രകടനം പുറത്തെടുത്തു. ഇരുവരും 2 വിക്കറ്റ് വീതം എടുത്തു. നാളെ അവസാന എലിമിനേറ്ററിൽ പെഷവാൽ സാൽമി ലാഹോർ ഖലന്ദേഴ്സിനെ നേരിടും.
ഇന്ന് ആദ്യം ബാറ്റു ചെയ്ത പെഷവാർ 20 ഓവറിൽ 183/8 എന്ന മികച്ച സ്‌കോറാണ് നേടിയത്. വെറും 39 പന്തിൽ 64 റൺസ് നേടിയ ബാബർ അസം പെഷവാർ സാൽമിക്ക് വേണ്ടി മികച്ച പ്രകടനം നടത്തി. 17 പന്തിൽ 34 റൺസ് നേടിയ മുഹമ്മദ് ഹാരിസ് അദ്ദേഹത്തിന് മികച്ച പിന്തുണ നൽകി.
മികച്ച തുടക്കം ഉണ്ടായിരുന്നിട്ടും, പെഷവാർ സാൽമിക്ക് അവരുടെ ഇന്നിംഗ്‌സിന്റെ അവസാന ഘട്ടങ്ങളിൽ വഴിതെറ്റി, അല്ലായെങ്കിൽ 200നു മുകളിൽ സ്കോർ നേടാൻ ആയേനെ. ഇസ്ലാമാബാദ് യുണൈറ്റഡിന്റെ ബൗളർമാർ മാന്യമായ പ്രകടനം പുറത്തെടുത്തു, ഷദാബ് ഖാനും മുഹമ്മദ് വസീം ജൂനിയറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഫസൽഹഖ് ഫാറൂഖി, ഫഹീം അഷ്‌റഫ്, ഹസൻ അലി എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.