പാക്കിസ്ഥാനോളം കാണികളില്ലാതെ കളിച്ചതിന്റെ അനുഭവമുള്ള ടീം വേറെയില്ല – ബാബര്‍ അസം

Sports Correspondent

അടച്ചിട്ട സ്റ്റേഡിയത്തില്‍ കളിക്കുന്നതിന്റെ അനുഭവം ഏറ്റവും കൂടുതല്‍ അറിഞ്ഞിട്ടുള്ള ടീമാണ് പാക്കിസ്ഥാന്‍ എന്ന് പറഞ്ഞ് ബാബര്‍ അസം. കാണികളില്ലാതെ കളിക്കുക എന്നത് ഏറ്റവും പ്രയാസമേറിയ കാര്യമാണ്. പത്ത് വര്‍ഷത്തോളം നാട്ടില്‍ കളിക്കാനാകാതെ യുഎഇയിലെ സ്റ്റേഡിയത്തില്‍ അടച്ചിട്ട സ്റ്റേഡിയത്തിന് തുല്യമായ സാഹചര്യത്തിലാണ് തങ്ങള്‍ മത്സരങ്ങള്‍ കളിച്ചിട്ടുള്ളതെന്ന് ബാബര്‍ അസം വ്യക്തമാക്കി.

കാണികളുണ്ടെങ്കില്‍ കളിക്കാര്‍ക്ക് കളിക്കുവാന്‍ കൂടുതല്‍ ആവേശം ഉണ്ടാകുന്നത് സ്വാഭാവികം ആണെന്നും ബാബര്‍ വ്യക്തമാക്കി. കാണികളുടെ പിന്തുണ ടീമിന്റെ ആത്മവിശ്വാസത്തെ ഉയര്‍ത്തുമെന്നും ബാബര്‍ വ്യക്തമാക്കി. ടി20 ലോകകപ്പ് തന്റെ ക്യാപ്റ്റനായുള്ള ആദ്യത്തെ ടൂര്‍ണ്ണമെന്റായിരിക്കുമെന്നും അതിനാല്‍ തന്നെ അത് നടക്കണമെന്നാണ് ആഗ്രഹമെന്നും ബാബര്‍ വ്യക്തമാക്കി.