ലൊബേരയുടെ ശൈലി തന്നെ എഫ് സി ഗോവ തുടരും എന്ന് പുതിയ പരിശീലകൻ

എഫ് സി ഗോവയുടെ മുൻ പരിശീലകൻ സെർജിയോ ലൊബേരയുടെ ശൈലി തന്നെയാകും ക്ലബിൽ താനും തുടരുക എന്ന് പുതിയ പരിശീലകൻ ജുവാൻ ഫെറാണ്ടൊ. ലൊബേര എഫ് സി ഗോവയിൽ വലിയ കാര്യങ്ങൾ ആണ് ചെയ്തിട്ടുള്ളത്. അത് പിന്തുടരുക ആയിരിക്കും തന്റെ പ്രധാന ലക്ഷ്യം എന്ന് അദ്ദേഹം പറഞ്ഞു. ലൊബേരയുടെ കീഴിൽ കളിച്ചതു കൊണ്ട് തന്നെ താരങ്ങൾക്ക് ഒക്കെ അറ്റാക്കിംഗ് മനോഭാവം ആണ് ഉള്ളത്. അത് മാറ്റാൻ താൻ ഉദ്ദേശിക്കുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു.

ഇന്ന ശൈലിയിൽ തന്നെ ഒരു ടീം കളിക്കണം എന്ന വാശി ഇല്ലാത്ത ആളാണ് എന്നും അതുകൊണ്ട് താരങ്ങൾക്ക് അനുസരിച്ച് ആകും ടാക്ടിക്സ് എന്നും അദ്ദേഹ പറഞ്ഞു. എ എഫ് സി ചാമ്പ്യൻസ് ലീഗിൽ മികച്ച പ്രകടനം നടത്തുകയാണ് പ്രധാന ലക്ഷ്യം എന്നും ഫെറാണ്ടൊ പറഞ്ഞു. ചാമ്പ്യൻസ് ലീഗിലും യൂറോപ്പ ലീഗിലും താൻ പ്രവർത്തിച്ചിട്ടുണ്ട്. ഇനി ഏഷ്യയിലും മികച്ച അനുഭവങ്ങൾ ഉണ്ടാക്കാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നതായും ഫെറാണ്ടോ പറഞ്ഞു.

Loading...