ബാബര്‍ അസമിനെ വീണ്ടും ക്യാപ്റ്റനാക്കുമെന്ന് അഭ്യൂഹങ്ങള്‍

Sports Correspondent

പാക്കിസ്ഥാന്‍ ക്യാപ്റ്റനായി ബാബര്‍ അസമിനെ വീണ്ടും നിയമിച്ചേക്കുമെന്ന് അഭ്യൂഹങ്ങള്‍. 2023 ഏകദിന ലോകകപ്പിന് ശേഷം സ്ഥാനം ഒഴിഞ്ഞ ബാബര്‍ അസമിനോട് ടെസ്റ്റിൽ ക്യാപ്റ്റന്‍സിയിൽ തുടരുവാന്‍ അന്നത്തെ പിസിബി ചെയര്‍മാന്‍ സാക്ക അഷ്റഫ് ആവശ്യപ്പെട്ടുവെങ്കിലും താരം അത് നിരസിക്കുകയായിരുന്നു.

ഷാന്‍ മസൂദ് ആണ് പാക്കിസ്ഥാനെ ടെസ്റ്റിൽ നയിക്കുന്നത്. ടി20യിൽ ഷഹീന്‍ അഫ്രീദി ടീമിനെ നയിക്കുമ്പോള്‍ ഏകദിനത്തിൽ പുതിയ ക്യാപ്റ്റനെ ടീം പ്രഖ്യാപിച്ചിട്ടില്ലായിരുന്നു.

Picsart 23 09 11 23 21 55 608

പിസിബി ചെയര്‍മാനായി സയ്യദ് മൊഹ്സിന്‍ റാസ നഖ്‍വി ചുമതലയേറ്റ ശേഷം ബാബറിനെ ക്യാപ്റ്റന്‍സിയിലേക്ക് കൊണ്ടു വരുവാന്‍ സാധ്യത ഏറിയിരിക്കുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.