പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസത്തെ വിമർശിച്ച് മുൻ പാകിസ്താൻ ഒഏസർ അഖ്വിബ് ജാവേദ് രംഗത്ത്. ബാബർ അസത്തിന്റെ സ്ട്രൈക്ക് റേറ്റ് വളരെ കുറവാണെന്നും അദ്ദേഹം പാകിസ്താന്റെ ഇന്നിങ്സുകളുടെ വേഗം കുറക്കുന്നു എന്നും ജാവേദ് പറയുന്നു.
ഞങ്ങൾ പി എസ് എല്ലിൽ കറാച്ചിക്കെതിരെ കളിക്കുമ്പോൾ ഞങ്ങൾക്ക് 180ൽ കൂടുതൽ ടോട്ടൽ ഉണ്ടെങ്കിൽ ബാബർ അസമിനെ പുറത്താക്കാൻ ഞങ്ങൾ ശ്രമിക്കുകയോ ആഗ്രഹിക്കുകയോ ചെയ്യാറില്ല. കാരണം ബാബർ സ്വന്തം വേഗതയിലാണ് കളിക്കുന്നത്, ഇത് ആവശ്യമയാ റൺ റേറ്റ് വർധിപ്പിക്കും” ജാവേദ് പറയുന്നു.
മറ്റൊരു ഓപ്പണർ ആയ റിസ്‌വാനും സമാനമാണ് എന്നും പിഎസ്‌എല്ലിൽ അദ്ദേഹം നന്നായി കളിച്ചു എങ്കിലും ഇരുവരുടെയും ശൈലി സമാനമാണ്. ഇരുവരും ഒരുമിച്ച് കളിക്കുന്നത് പാകിസ്താന് നല്ലതല്ല എന്നും ജാവേദ് പറയുന്നു