വിക്രം പർതാപിന് പരിക്ക്, ഇന്ത്യൻ ടീമിൽ നിന്ന് പുറത്ത്

ഇന്ത്യയുടെ വിയറ്റ്നാം സന്ദർശനത്തിനുള്ള ടീമിൽ നിന്ന് വിക്രം പർതാപ് പുറത്ത്‌. യുവ അറ്റാക്കിംഗ് താരത്തിന് പരിക്കേറ്റതായി ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു. താരം പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് അവർ ആശംസിക്കുകയും ചെയ്തു. കൊൽക്കത്തയിൽ ആണ് ഇന്ത്യയുടെ ക്യാമ്പ് നടക്കുന്നത്. വിക്രമിന് പകരം പുതിയ കളിക്കാരെ ഇന്ത്യ എടുക്കുമോ എന്നത് വ്യക്തമല്ല.

വിക്രം

വിയറ്റ്നാമിൽ ഇന്ത്യ രണ്ട് സൗഹൃദ മത്സരങ്ങൾ ആണ് കളിക്കുക. വിയറ്റ്നാമിൽ വെച്ച് ആതിഥേയരായ വിയറ്റ്നാമിനെയും സിംഗപ്പൂരിനെയും ആണ് ഇന്ത്യ നേരിടുക. സെപ്റ്റംബർ 24ന് ഇന്ത്യ സിംഗപ്പൂരിനെയും, സെപ്റ്റംബർ 29ന് ഇന്ത്യ വിയറ്റ്നാമിനെയും നേരിടും. എല്ലാ മത്സരങ്ങളും തോങ്നാത് സ്റ്റേഡിയത്തിൽ വെച്ചാകും നടക്കുക.