അക്സർ പട്ടേലിന് ഓസ്ട്രേലിയക്ക് എതിരായ ആദ്യ 2 മത്സരങ്ങൾ നഷ്ടമാകും എന്ന് രോഹിത്

Newsroom

Picsart 23 09 17 21 48 15 513
Download the Fanport app now!
Appstore Badge
Google Play Badge 1

പരിക്കേറ്റ അക്സർ പട്ടേൽ തിരികെയെത്താൻ സമയം എടുക്കും എന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. സെപ്റ്റംബർ 22ന് ആരംഭിക്കുന്ന ഓസ്ട്രേലിയക്ക് എതിരായ പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങൾ അക്സർ കളിക്കില്ല എന്ന് രോഹിത് പറഞ്ഞു. ഏഷ്യാ കപ്പ് ഫൈനലിൽ പരിക്ക് കാരണം അക്സർ പട്ടേൽ കളിച്ചിരുന്നില്ല.

അക്സർ 23 09 16 15 54 13 561

ബംഗ്ലാദേശിനെതിരെ പരിക്കേറ്റതാണ് അക്സർ പട്ടേലിന് തിരിച്ചടി ആയത്. ആ മത്സരത്തിൽ അവസാന ഓവറുകളിൽ ഒരു സ്റ്റമ്പിംഗിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെ അക്സറിന്റെ വിരലിന് പരിക്കേറ്റിരുന്നു. പിന്നാലെ ഒരു ത്രോയിൽ നിന്ന് കൈക്കും പരിക്കേറ്റു. അന്ന് അക്‌സർ 34 പന്തുകൾ കളിച്ച് 42 റൺസ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

അക്സർ തിരികെയെത്താൻ വൈകും എങ്കിലും ശ്രേയസ് അയ്യാർ ഓസ്ട്രേലിയക്ക് എതിരെ കളിക്കും. ശ്രേയസ് 99% ഫിറ്റ് ആണെന്ന് ക്യാപ്റ്റൻ രോഹിത് ഇന്ന് പറഞ്ഞു.