മൂന്നാം ടെസ്റ്റും ഓസ്ട്രേലിയ ജയിച്ചു, അർധ സെഞ്ച്വറിയുമായി വാർണർ വിരമിച്ചു

Newsroom

സിഡ്നി ടെസ്റ്റിൽ ഓസ്ട്രേലിയക്ക് എതിരെ പാക്കിസ്ഥാന് പരാജയം‌ ഇന്ന് ടെസ്റ്റിന്റെ നാലാം ദിവസം രാവിലെ തന്നെ കളി അവസാനിച്ചു. ഇന്ന് 68ന് 7 എന്ന നിലയിൽ കളി ആരംഭിച്ച പാക്കിസ്ഥാൻ 115 റണ്ണിന് ഓളൗട്ട് ആയി‌. ഓസ്ട്രേലിയക്ക് ആയി ഹേസൽവുഡ് നാലു വിക്കറ്റും ലിയോൺ മൂന്ന് വിക്കറ്റും നേടി. ഇന്നലെ ഒരു ഘട്ടത്തിൽ 58-2 എന്ന നിലയിൽ ഉണ്ടായിരുന്ന പാകിസ്താൻ പിന്നീട് തകർന്നടിയുക ആയിരുന്നു.

ഓസ്ട്രേലിയ 24 01 06 09 35 36 518

ഓസ്ട്രേലിയ 25 ഓവറിലേക്ക് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 130 എന്ന ലക്ഷ്യം മറികടന്നു വിജയം നേടി. 62 എണ്ണമായി ലഭുഷാനെയും 57 റൺസുമായി വാർണറും വിജയത്തിൽ നിർണായക പങ്കുവഹിച്ചു. വാർണർ അർധ സെഞ്ച്വറിയുമായി തന്റെ ടെസ്റ്റ് കരിയർ അവസാനിപ്പിച്ചു. ഖവാജയുടെ വിക്കറ്റും ഓസ്ട്രേലിയക്ക് നഷ്ടമായി.

ഈ വിജയത്തോടെ ടെസ്റ്റ് പരമ്പര 3-0ന് ഓസ്ട്രേലിയ തൂത്തുവാരി. പാകിസ്താൻ ഈ ടെസ്റ്റ ആദ്യ ഇന്നിംഗ്സ് ലീഡ് നേടിയ ശേഷമാണ് പരാജയപ്പെട്ടത്.