ഇന്ത്യൻ വനിതാ ലീഗിൽ ഗോകുലം കേരള ഇന്ന് സ്പോർട്സ് ഒഡീഷയെ നേരിടും

Newsroom

Picsart 24 01 05 22 30 55 251
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ വിമൻസ് ലീഗിൽ ഗോകുലം ഇന്ന് സ്പോർട്സ് ഒഡീഷയെ നേരിടുന്നു. മുന്നേറ്റത്തിൽ പുതിയ മാറ്റവുമായിറങ്ങുന്ന ഗോകുലം ഉഗാണ്ടൻ സ്‌ട്രൈക്കർ ഫസീല ഇക്വപുട്ടിനെ സൈൻ ചെയ്തിട്ടുണ്ട്. 2019 ഐ ഡബ്ള്യു എൽ സീസണിൽ ഗോകുലം കേരള എഫ്‌സിക്ക് വേണ്ടി ഫസീല മുമ്പ് കളിച്ചിട്ടുണ്ട്. സൈപ്രസ് ക്ലബായ ഒമാനിയൻ വിമൻസ് എഫ് സിയിൽ നിന്നാണ് താരം ടീമിലേക്ക് തിരിച്ചെത്തുന്നത്.

ഗോകുലം 24 01 05 22 30 40 486

മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു വിജയവും ഒരു സമനിലയും ഒരു തോൽവിയുമായി നാലാം സ്ഥാനത്താണ് ഗോകുലം ഇപ്പോൾ ഉള്ളത്, ലീഗിൽ മുന്നിലേക്ക് തിരിചു വരാൻ ടീമിന് ഇന്ന് വിജയം അനിവാര്യമാണ്. മൂന്നു മത്സരങ്ങളിൽ നിന്നു സ്പോർട്സ് ഒഡിഷക്ക് ഒന്ന് പോലും വിജയക്കിനായിട്ടില്ല. വൈകീട്ട് 03:30 ന് കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിൽ വച്ചു നടക്കുന്ന മത്സരത്തിന് പ്രവേശനം സൗജന്യമാണ്.ഇന്ത്യൻ ഫുട്ബോൾ യൂട്യൂബ് ചാനൽ വഴിയും മത്സരം തത്സമയം വീക്ഷിക്കാവുന്നതാണ്.