ചരിത്രം കുറിച്ച് ഓസ്ട്രേലിയന്‍ ഓപ്പണര്‍മാര്‍

Sports Correspondent

ടി20 അന്താരാഷ്ട്ര ക്രിക്കറ്റിലെ ചരിത്ര നിമിഷം കുറിച്ച് ഓസ്ട്രേലിയന്‍ ഓപ്പണര്‍മാര്‍. ടി20 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട് നേടിയ ഓസ്ട്രേലിയന്‍ ഓപ്പണര്‍മാരായ ആരോണ്‍ ഫിഞ്ചും ഡാര്‍സി ഷോര്‍ട്ടും 200നു മുകളില്‍ സ്കോര്‍ നേടുന്ന ആദ്യ കൂട്ടുകെട്ടായി മാറുകയായിരുന്നു. സ്കോര്‍ 223ല്‍ നില്‍ക്കെ ഇന്നിംഗ്സിന്റെ അവസാന ഓവറില്‍ 46 റണ്‍സ് നേടിയ ഡാര്‍സി ഷോര്‍ട്ട് മുസര്‍ബാനിയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങിയപ്പോളാണ് കൂട്ടുകെട്ട് തകര്‍ക്കാന്‍ സിംബാബ്‍വേയ്ക്കായത്.

രണ്ട് പന്തുകള്‍ക്കപ്പുറം മുസര്‍ബാനിയുടെ ഓവറില്‍ തന്നെ ഹിറ്റ് വിക്കറ്റായി ഫിഞ്ചും പുറത്തായി. 172 റണ്‍സായിരുന്നു ഫിഞ്ചിന്റെ നേട്ടം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial