ജംഷദ്പൂരിന്റെ സൗവിക് ഘോഷ് ഇനി മുംബൈ സിറ്റിയിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഡിഫൻഡർ സൗവിക് ഘോഷ് ഇനി മുംബൈ സിറ്റിയിൽ കളിക്കും. ജംഷദ്പൂർ എഫ് സിയിൽ നിന്നാണ് സൗവിക് മുംബൈ സിറ്റിയിലേക്ക് എത്തുന്നത്. കഴിഞ്ഞ ഐ എസ് എല്ലിൽ 10 മത്സരങ്ങളിൽ ജംഷദ്പൂരിനായി താരം ബൂട്ടു കെട്ടിയിരുന്നു‌. ജംഷദ്പൂരിന്റെ മികച്ച ഡിഫൻസീവ് റെക്കോർഡിൽ ഷൗവികിനും പങ്കുണ്ട്

മുമ്പ് ഐ എസ് എല്ലിൽ നോർത്ത് ഈസ്റ്റിനു വേണ്ടിയും ഡെൽഹി ഡൈനാമോസിനു വേണ്ടിയും കളിച്ചിട്ടുണ്ട്. സെന്റർ ബാക്കായും ലെഫ്റ്റ് ബാക്കായും തിളങ്ങാൻ കഴിവുള്ള താരം ടീമിന്റെ പ്രതിരോധത്തിനു കരുത്താകും. ഉത്തർപ്രദേശുകാരനായ സൗവിക് മോഹൻ ബഗാന്റെയും താരമായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial