യുവ കായിക താരങ്ങളോട് സോഷ്യൽ മീഡിയ ഉപേക്ഷിക്കാൻ ആവശ്യപ്പെട്ട് ഓസ്‌ട്രേലിയൻ പരിശീലകൻ

- Advertisement -

വളർന്നു വരുന്ന യുവ കായിക താരങ്ങളോട് സോഷ്യൽ മീഡിയ ഉപേക്ഷിക്കാൻ ആവശ്യപ്പെട്ട് ഓസ്‌ട്രേലിയൻ പരിശീലകൻ ജസ്റ്റിൻ ലാങ്ങർ. വളർന്നു വരുന്ന യുവതാരങ്ങളോട് ഈ ഉപദേശം മാത്രമാണ് തനിക്ക് പറയാൻ ഉള്ളതെന്നും ഓസ്‌ട്രേലിയൻ പരിശീലകൻ പറഞ്ഞു. ഒരു അപരിചിതനായ വ്യക്തി താൻ എത്ര മികച്ച പ്രകടനമാണോ പുറത്തെടുക്കുന്നതെന്നോ അല്ലെങ്കിൽ എത്ര മോശമായാണോ കളിക്കുന്നതെന്ന് തന്നോട് പറയേണ്ട ആവശ്യമില്ലെന്ന് ലാങ്ങർ പറഞ്ഞു.

ഞാൻ മികച്ച രീതിയിലാണോ കളിക്കുന്നത് അല്ലെങ്കിൽ മോശമായ രീതിയിലാണോ കളിക്കുന്നതെന്ന് തനിക്ക് അറിയാമെന്നും അത് ഒരു അപരിചിതൻ തന്നോട് പറയേണ്ട കാര്യം ഇല്ലെന്നും ലാങ്ങർ പറഞ്ഞു. തനിക്ക് ആവശ്യം തന്നെ ബഹുമാനിക്കുന്ന ആളുകളാണെന്നും തന്റെ കുടുംബവും തന്റെ സുഹൃത്തുക്കളും തന്നെ അത് അറിയിക്കുമെന്നും ഓസ്‌ട്രേലിയൻ പരിശീലകൻ പറഞ്ഞു.

Advertisement