ബൗളിംഗ് മികവുമായി ഓസീസ് ബൗളര്‍മാര്‍, ടീമിന് 118 റണ്‍സ് വിജയ ലക്ഷ്യം

Sports Correspondent

ടി20 പരമ്പരയിലെ രണ്ടാം മത്സരം വിജയിക്കുവാന്‍ ഓസ്ട്രേലിയ നേടേണ്ടത് ** റണ്‍സ്. ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്കയുടെ വിക്കറ്റുകള്‍ കൃത്യമായ ഇടവേളകളില്‍ വീഴ്ത്തി ഓസീസ് ബൗളര്‍മാര്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുകയായിരുന്നു. 18.5 ഓവറില്‍ ശ്രീലങ്ക 117 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 27 റണ്‍സ് നേടിയ കുശല്‍ പെരേരയാണ് ശ്രീലങ്കയുടെ ടോപ് സ്കോറര്‍. ധനുഷ്ക ഗുണതിലക 21 റണ്‍സ് നേടി.

ഓസ്ട്രേലിയന്‍ ബൗളര്‍മാരില്‍ ബില്ലി സ്റ്റാന്‍ലേക്ക്, പാറ്റ് കമ്മിന്‍സ്, ആഷ്ടണ്‍ അഗര്‍, ആഡം സംപ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി തിളങ്ങി.