പുതിയ കരാറുകള്‍ പ്രഖ്യാപിക്കുന്നത് വൈകിപ്പിച്ച് ഓസ്ട്രേലിയന്‍ ബോര്‍ഡ്

- Advertisement -

താരങ്ങള്‍ക്കുള്ള പുതിയ കരാറുകള്‍ ഏതാനും മാസത്തേക്ക് പ്രഖ്യാപിക്കേണ്ടതില്ലെന്ന് അറിയിച്ച് ഓസ്ട്രേലിയ. സാധാരണ ഈ വര്‍ഷം ജൂണില്‍ അവസാനിക്കുന്ന കരാര്‍ ഏപ്രില്‍ ആകുമ്പോള്‍ പ്രഖ്യാപിക്കുകയാണ് പതിവെങ്കിലും കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ അവസാനം പ്രഖ്യാപനം ആവാം എന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

പൊതുവേ ഏപ്രിലില്‍ പ്രഖ്യാപിക്കുന്ന കരാര്‍ ഇത്തവണ മാര്‍ച്ചില്‍ പ്രഖ്യാപിക്കാമെന്നായിരുന്നു ബോര്‍ഡിന്റെ ആദ്യ തീരുമാനം. എന്നാല്‍ ഇപ്പോള‍ത്തെ സാഹചര്യത്തില്‍ അതുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന് ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു. കളിക്കാരുടെ അസോസ്സിയേഷനും ഇത് അംഗീകരിച്ചിട്ടുണ്ട്.

Advertisement