ആഷസ് ടെസ്റ്റിലെ രണ്ടാം ടെസ്റ്റും ഓസ്ട്രേലിയ സ്വന്തമാക്കി. ഇന്ന് നാലാം ദിവസം മൂന്നാം സെഷനിലേക്ക് ഓസ്ട്രേലിയ 8 വിക്കറ്റ് വിജയം ഉറപ്പിച്ചു. രണ്ടാം ഇന്നിങ്സിൽ 65 റൺസ് വേണ്ടിയിരുന്ന ഓസ്ട്രേലിയ 10 ഓവറിലേക്ക് തന്നെ ലക്ഷ്യത്തിൽ എത്തി. 22 റൺസ് എടുത്ത ട്രാവിസ് ഹെഡും 17 റൺസ് എടുത്ത ജാക്ക് വെതറാൾഡും 9 പന്തിൽ 23 അടിച്ച സ്മിത്തും കളി അധികം നീട്ടി കൊണ്ടുപോകണ്ട എന്ന തീരുമാനത്തിൽ ആണ് ബാറ്റു ചെയ്തത്.
നേരത്തെ ഇംഗ്ലീഷ് ടീം രണ്ടാം ഇന്നിങ്സിൽ 241 റൺസിന് ഓളൗട്ട് ആയിരുന്നു. സ്റ്റോക്സും വിൽ ജാക്സും ആണ് പ്രതിരോധം തീർത്തിരുന്നത്. 50 റൺസ് എടുത്ത സ്റ്റോക്സും 41 റൺസ് എടുത്ത വിൽ ജാക്സും നെസറിന്റെ പന്തിൽ പുറത്തായി. നെസർ 5 വിക്കറ്റ് എടുത്ത് ഓസ്ട്രേലിയയുടെ വിജയത്തിൽ നിർണായക പ്രകടനം നടത്തി. സ്റ്റാർക്, ബോളണ്ട് എന്നിവർ 2 വിക്കറ്റ് വീതവും നേടി.
ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്സിൽ 334 റൺസും ഓസ്ട്രേലിയ ആദ്യ ഇന്നിംഗ്സിൽ 511 റൺസും ആയിരുന്നു എടുത്തത്. ഈ വിജയത്തോടെ ഓസ്ട്രേലിയ 2-0ന് മുന്നിൽ എത്തി.