ഓപ്പണർ ആയി ഫ്രേസർ മക്ഗർക്, ഓസ്ട്രേലിയ യു കെ പര്യടനത്തിനുള്ള ടീമുകൾ പ്രഖ്യാപിച്ചു

Newsroom

Picsart 24 07 15 15 38 19 596
Download the Fanport app now!
Appstore Badge
Google Play Badge 1

സെപ്റ്റംബറിൽ യുണൈറ്റഡ് കിംഗ്ഡത്തിലേക്ക് ഉള്ള പര്യടനത്തിനായി ഓസ്ട്രേലിയ അവരുടെ വൈറ്റ്-ബോൾ ടീമുകളെ പ്രഖ്യാപിച്ചു. പേസർ കമ്മിൻസ് ടീമിൽ ഇല്ല. ബോർഡർ ഗവാസ്കർ പരമ്പര മുന്നിൽ കണ്ടുകൊണ്ട് കമ്മിൻസിന് വിശ്രമം നൽകാൻ ആണ് ഓസ്ട്രേലിയ തീരുമാനിച്ചിരിക്കുന്നത്. ഡേവിഡ് വാർണർ വിരമിച്ചതിനാൽ ൽഓസ്‌ട്രേലിയ യുവ ഓപ്പണർ ജേക്ക് ഫ്രേസർ-മക്‌ഗർക്കിനെ ടി20 ഐ ടീമിലേക്ക് ഓസ്ട്രേലിയ എടുത്തു.

Picsart 24 07 15 15 39 02 464

വെസ്റ്റേൺ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ കൂപ്പർ കൊണോലിയെ ടി20 ടീമിൽ ഉൾപ്പെടുത്തി. സെപ്റ്റംബർ 4 മുതൽ 7 വരെ സ്‌കോട്ട്‌ലൻഡിനെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 ഐ പരമ്പരയോടെയാണ് ഓസ്‌ട്രേലിയ തങ്ങളുടെ യുകെ പര്യടനം ആരംഭിക്കുന്നത്. തുടർന്ന് സെപ്റ്റംബർ 11 മുതൽ 15 വരെ ഇംഗ്ലണ്ടിനെതിരെ 3 ടി20കൾ കളിക്കും, അതിനുശേഷം സെപ്റ്റംബർ 19 മുതൽ 29 വരെ അഞ്ച് ഏകദിനങ്ങളിലും ഇരുവരും ഏറ്റുമുട്ടും. .

Australia T20 squad
Mitchell Marsh (captain), Xavier Bartlett, Cooper Connolly, Tim David, Nathan Ellis, Jake Fraser-McGurk, Cameron Green, Aaron Hardie, Josh Hazlewood, Travis Head, Josh Inglis, Spencer Johnson, Marcus Stoinis, Adam Zampa.

Australia ODI squad
Mitch Marsh (captain), Sean Abbott, Alex Carey, Nathan Ellis, Jake Fraser-McGurk, Cameron Green, Aaron Hardie, Josh Hazlewood, Travis Head, Josh Inglis, Marnus Labuschagne, Glenn Maxwell, Matthew Short, Steve Smith, Mitchell Starc, Adam Zampa