ഓസ്ട്രേലിയയിൽ യാത്ര വിലക്ക്, ഇന്ത്യയുടെ പര്യടനം പ്രതിസന്ധിയിൽ

Photo: Twitter/@BCCI
- Advertisement -

കൊറോണ വൈറസ് പടരുന്നതിനിടെ ഓസ്ട്രേലിയയിൽ അടുത്ത 6 മാസത്തേക്ക് യാത്രാവിലക്ക്. ഓസ്ട്രേലിയയിൽ 2000ൽ അധികം കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തതോടെയാണ് 6 മാസത്തേക്ക് അതിർത്തികൾ അടക്കാൻ ഓസ്ട്രേലിയ തീരുമാനിച്ചത്. ഇതോടെ അടുത്ത ആറ് മാസത്തേക്ക് ഒരു ടീമിന് ഓസ്ട്രേലിയയിൽ പര്യടനം നടത്താനാവില്ല. ഇതോടെ അടുത്ത ഒക്ടോബറിൽ നടക്കേണ്ട ഇന്ത്യ – ഓസ്ട്രേലിയ ടി20 പരമ്പരയെ ഇത് ബാധിക്കാൻ സാധ്യതയേറി. ഒക്ടോബറിൽ ഓസ്ട്രേലിയയിൽ വെച്ച്തന്നെയാണ് ടി20 ലോകകപ്പ് നടക്കുന്നത്.

ഓസ്ട്രേലിയയിൽ ആറ് മാസം കാലം യാത്രാവിലക്ക് തുടരുകയാണെങ്കിൽ ലോകകപ്പ് അടക്കമുള്ള മത്സരങ്ങളെ ഇത് ബാധിക്കുമെന്നാണ് കരുതപ്പെടുന്നത്. നേരത്തെ ഇന്ത്യയിൽ കൊറോണ വൈറസ് പടർന്നതിനെ തുടർന്ന് ഇന്ത്യൻ പ്രീമിയർ ലീഗ് അടുത്ത ഏപ്രിൽ 15നേക്ക് നീട്ടിവെച്ചിരുന്നു. കൂടാതെ കേന്ദ്ര സർക്കാർ ഇന്ത്യയിൽ 21 ദിവസത്തേക്ക് ലോക്ക് ഡൗൺ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിൽ ഏപ്രിൽ 15ന് ഐ.പി.എൽ നടക്കാനുള്ള സാധ്യത വളരെ കുറവാണ്.

Advertisement