ഓസ്ട്രേലിയ പാക്കിസ്ഥാനിലേക്ക്, റാവൽപിണ്ടിയിൽ ആദ്യ ടെസ്റ്റ്

Sports Correspondent

Australia

ഓസ്ട്രേലിയയുടെ പാക്കിസ്ഥാന്‍ ടൂറിന്റെ പുതുക്കിയ ഫിക്സ്ച്ചറുകള്‍ എത്തി. പരമ്പരയില്‍ മൂന്ന് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും ഒരു ടി20 മത്സരവുമാണുള്ളത്. ലാഹോറിൽ നടക്കാനിരുന്ന പരിമിത ഓവര്‍ മത്സരങ്ങള്‍ റാവൽപിണ്ടിയിൽ നടക്കും. ആദ്യ ടെസ്റ്റ് റാവൽപിണ്ടിയിലാണ് നടക്കുക.

രണ്ടാം ടെസ്റ്റ് കറാച്ചിയിലും മൂന്നാം ടെസ്റ്റ് ലാഹോറിലും നടക്കും. മാര്‍ച്ച് 4-8 വരെയാണ് ആദ്യ ടെസ്റ്റ്. കറാച്ചിയിലെ രണ്ടാം ടെസ്റ്റ് മാര്‍ച്ച് 12-16 വരെയും ലാഹോറിൽ നടക്കുന്ന മൂന്നാം ടെസ്റ്റ് 21-25 വരെയും നടക്കും.

മാര്‍ച്ച് 29, 31 ഏപ്രിൽ 2 തീയ്യതികളിലാണ് ഏകദിനങ്ങള്‍ നടക്കുന്നത്. ഏപ്രിൽ അഞ്ചിന് ഏക ടി20 മത്സരം നടക്കും.