ദക്ഷിണാഫ്രിക്കക്ക് എതിരെ ഓസ്ട്രേലിയക്ക് 111 റൺസിന്റെ വലിയ വിജയം

Newsroom

ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും തമ്മിലുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയക്ക് 111 റൺസിന്റെ വിജയം. ഓസ്ട്രേലിയ ഉയർത്തിയ 227 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 115 റൺസിന് ഓളൗട്ടായി. 56 റൺസ് എടുത്ത ഹെൻഡ്രിക്സ് മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആയി തിളങ്ങിയത്‌. ഓസ്ട്രേലിയക്കു വേണ്ടി തൻവീർ സംഗ നാലു വിക്കറ്റും സ്റ്റോയിനസ് മൂന്ന് വിക്കറ്റും വീഴ്ത്തി.

ഓസ്ട്രേലിയ 23 08 31 01 01 19 650

ഇന്ന് ആദ്യം ബാറ്റു ചെയ്ത ഓസ്ട്രേലിയ 20 ഓവറിൽ 226/6 റൺസ് ആണ് എടുത്തത്. മിച്ചൽ മാർഷിന്റെയും ടിം ഡേവിഡിന്റെ വെടിക്കെട്ട് പ്രകടനമാണ് ഓസ്ട്രേലിയക്ക് കൂറ്റൻ സ്കോർ നൽകിയത്. ടിം ഡേവിഡ് 28 പന്തിൽ നിന്ന് 64 റൺസ് ആണ് എടുത്തത്. 4 സിക്സും 7 ഫോറും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്സ്.

ഓസ്ട്രേലിയ 23 08 30 23 15 20 102

മിച്ചൽ മാർഷ് 92 റൺസുമായി ടോപ് സ്കോറർ ആയി. 49 പന്തിൽ നിന്നാണ് അദ്ദേഹം 92 റൺസ് എടുത്തത്. ഓസ്ട്രേലിയക്കായുള്ള ടി20യിലെ മാർഷിന്റെ ടോപ് സ്കോറാണിത്. 2 സിക്സും 13 ഫോറും അടങ്ങുന്നതായിരുന്നു മാർഷിന്റെ ഇന്നിങ്സ്.

ഓസ്ട്രേലിയയുടെ ട്രാവിസ് ഹെഡ് (6), ജോഷ് ഇങ്ലിസ് (1), സ്റ്റോയിനുസ് (6) എന്നിവർ നിരാശപ്പെടുത്തി. ദക്ഷിണാഫ്രിക്കക്ക് ആയി ലിസാഡ് വില്യംസ് 3 വിക്കറ്റ് വീഴ്ത്തി.