ഓസ്ട്രേലിയ പാകിസ്താൻ ടെസ്റ്റ്, രണ്ടാം ദിവസം മഴ വില്ലനായി

Newsroom

ഓസ്ട്രേലിയയും പാകിസ്താനും തമ്മിൽ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസം മഴ തടസ്സമായി എത്തി. മഴ കാരണം 46 ഓവർ മാത്രമെ ഇതുവരെ ഇന്ന് അറിയാൻ ആയുള്ളൂ. ഓസ്ട്രേലിയ 116-2 എന്ന നിലയിലാണ് ഉള്ളത്. 23 റൺസുമായി ലബുഷാനെയും 6 റൺസുമായി സ്റ്റീവ് സ്മിത്തും ആണ് ക്രീസിൽ ഉള്ളത്. 47 റൺസ് എടുത്ത ഖവാജയും 34 റൺസ് എടുത്ത വാർണറുമാണ് പുറത്തായത്.

ഓസ്ട്രേലിയ 24 01 04 11 11 12 229

അവസാന ടെസ്റ്റ് കളിക്കുന്ന വാർണർ അഖ സൽമാന്റെ പന്തിലാണ് പുറത്തായത്. ഖവാജയെ അമർ ജമാലും പുറത്താക്കി. ഇപ്പോഴും ഓസ്ട്രേലിയ പാകിസ്താന് 197 റൺസ് പിറകിലാണ്‌. ഇനി ഇന്ന് മത്സരം പുനരാരംഭിക്കാനുള്ള സാധ്യത കുറവാണ്. ഇന്നലെ ആദ്യ ദിനത്തിൽ പാകിസ്താൻ ആദ്യ ഇന്നിങ്സിൽ 313 റൺസ് എടുത്തിരുന്നു.